ഓഹരിവിപണികളിൽ നേട്ടം

Posted on: January 10, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 123.19 പോയിന്റ് ഉയർന്ന് 26,849 പോയിന്റിലും നിഫ്റ്റി 35.70 പോയിന്റ് ഉയർന്ന് 8,271 പോയിന്റിലുമാണ് രാവിലെ 9.51 ന് വ്യാപാരം നടക്കുന്നത്. വരുംദിവസങ്ങളിൽ പുറത്തുവരുന്ന മൂന്നാം ക്വാർട്ടർ (ഒക്‌ടോബർ – ഡിസംബർ) ഫലങ്ങൾ വിപണിഗതി നിർണയിക്കും.

ഒഎൻജിസി, കോൾ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 325.10 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 99.82 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |