ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: December 21, 2016

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 41.05 പോയിന്റ് ഉയർന്ന് 26,349 പോയിന്റിലും നിഫ്റ്റി 12.10 പോയിന്റ് ഉയർന്ന് 8,094 പോയിന്റിലുമാണ് രാവിലെ 10.26 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹീറോ മോട്ടോകോർപ് ഒരു ശതമാനം നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ 535.77 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |