ഓഹരിവിപണിയിൽ വ്യതിയാനം

Posted on: November 23, 2016

bombay-stock-exchange-big

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും നഷ്ടത്തിലേക്കും വീണ്ടും നേട്ടത്തിലേക്കും ഓഹരിവിപണി മടങ്ങിവന്നു. ബിഎസ്ഇ സെൻസെക്‌സ് 59.78 പോയിന്റ് ഉയർന്ന് 26,020 പോയിന്റിലും നിഫ്റ്റി 14.70 പോയിന്റ് ഉയർന്ന് 8,017 പോയിന്റിലുമാണ് രാവിലെ 11.19 ന് വ്യാപാരം നടക്കുന്നത്.

വേദാന്ത, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, എൽ & ടി, ഏഷ്യൻ പെയിന്റ്‌സ്, ലുപിൻ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, മാരുതി, വിപ്രോ, എം & എം, പവർ ഗ്രിഡ്, വോക്കാർട്ട് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 692.85 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 1075.20 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |