ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു

Posted on: November 18, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 69.62 പോയിന്റ് കുറഞ്ഞ് 26,158 പോയിന്റിലും നിഫ്റ്റി 18 പോയിന്റ് കുറഞ്ഞ് 8,061 പോയിന്റിലുമാണ് രാവിലെ 9.43 ന് വ്യാപാരം നടക്കുന്നത്.

യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ പലിശകുറയ്ക്കുമെന്നുള്ള സൂചനകൾ വിപണിയുടെ ആത്മവിശ്വാസം ചോർത്തുന്നുണ്ട്. വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഡിസംബറിൽ പ്രോഫിറ്റ് ബുക്കിംഗിന് മുതിരുന്നതും കറൻസി പിൻവലിക്കൽ നടപടി മൂന്നാം ക്വാർട്ടറിൽ കമ്പനികളുടെ വരുമാനം കുറയുന്നതും ഹൃസ്വകാലത്തിൽ വിപണിയെ ബെയറീഷാക്കും.

ബജാജ് ഓട്ടോ, പെട്രോനെറ്റ് എൽഎൻജി, ഒഎൻജിസി, ഗെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഡോ. റെഡീസ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |