ഓഹരിവിപണികളിൽ നേട്ടം

Posted on: November 7, 2016

bombay-stock-exchange-big

മുംബൈ : ഇമെയിൽ വിവാദത്തിൽ ഹിലാരി ക്ലിന്റണ് എഫ് ബി ഐ ക്ലിൻ ചിറ്റ് നൽകിയതിനെ തുടർന്ന് ഓഹരിവിപണികൾ നേട്ടത്തിൽ. വ്യാപാരമാരംഭിച്ചയുടനെ ഓഹരിസൂചികകൾ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ബിഎസ്ഇ സെൻസെക്‌സ് 219.37 പോയിന്റ് ഉയർന്ന് 27,493 പോയിന്റിലും നിഫ്റ്റി 74.25 പോയിന്റ് ഉയർന്ന് 8,508 പോയിന്റിലുമാണ് രാവിലെ 10.11 ന് വ്യാപാരം നടക്കുന്നത്.

ലുപിൻ (7%), പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, റിലയൻസ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ വെള്ളിയാഴ്ച 343 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |