സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: October 19, 2016

bse-logo-big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 66.51 പോയിന്റ് കുറഞ്ഞ് 27,984 പോയിന്റിലും നിഫ്റ്റി 18.80 പോയിന്റ് കുറഞ്ഞ് 8,659 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐസിഐസിഐ ബാങ്ക്, ഐടിസി, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്, എച്ച്ഡിഎഫ്‌സി, എം & എം, മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഗാർഡൻ സിൽക് മിൽസ്, ബിഎച്ച്ഇഎൽ, വർധമാൻ പോളിടെക്‌സ്, നഹർ സ്പിന്നിംഗ് മിൽസ്, രാജപാളയം മിൽ, റെയ്മണ്ട്, കെജി ഡെനിം തുടങ്ങിയ ഓഹരികൾ 3-20 ശതമാനം നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |