ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 27, 2016

bse-logo-big

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരി വിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്. ക്രൂഡോയിൽ വിലയിടിവും ദുർബലമായ യൂറോപ്യൻ ഓഹരിവിപണികളുമാണ് ഇന്ത്യൻ വിപണിയുടെ തകർച്ചയ്ക്ക് വഴിയൊരുക്കിയത്. ബിഎസ്ഇ സെൻസെക്‌സ് 70.58 പോയിന്റ് ഉയർന്ന് 28,223 പോയിന്റിലും നിഫ്റ്റി 16.65 പോയിന്റ് ഉയർന്ന് 8,706 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ പെയിന്റ്‌സ്, യുണൈറ്റഡ് ബ്രൂവറീസ്, ടിസിഎസ്, ലുപിൻ, വിപ്രോ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എൽ & ടി, അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |