ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: September 22, 2016

bombay-stock-exchange-big

മുംബൈ : വർഷാവസാനം വരെ നിരക്ക് വർധന ഇല്ലെന്ന യുഎസ് ഫെഡറൽ റിസർവ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 332.39 പോയിന്റ് ഉയർന്ന് 28,839 പോയിന്റിലും നിഫ്റ്റി 100.20 പോയിന്റ് ഉയർന്ന് 8,877 പോയിന്റിലുമാണ് രാവിലെ 9.46 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്‌സ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, ടിസിഎസ് ഓഹരികൾ നഷ്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 184 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |