മോബ്മിയുടെ പുതിയ ഉത്പന്നം ഗെക്കോലിസ്റ്റ്

Posted on: November 2, 2016

mobme-geckolyst-big

കൊച്ചി : ഉപഭോക്തൃ പരിചയത്തിലൂടെ സ്ഥാപനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്ന തരത്തിൽ സ്റ്റാർട്ടപ്പ് കമ്പനിയായ മോബ്മി പുതിയ ഉത്പന്നം പുറത്തിറക്കി. ഇ-കൊമേഴ്‌സ്, റീട്ടെയ്ൽ, സാമ്പത്തികസേവനങ്ങൾ എന്നിവയിൽ ഉപഭോക്താക്കളുടെ അനുഭവവും പരിചയവും വിശകലനം (അനിലിറ്റിക്‌സ്) ചെയ്യുന്നതിനു വേണ്ടിയാണ് ഗെക്കോലിസ്റ്റ് എന്ന ഉത്പന്നം കമ്പനി പുറത്തിറക്കിയത്.

ടെലികോംരംഗത്തെ ഉപഭോക്തൃസേവനങ്ങളെ വിശകലനം ചെയ്യുന്ന കാമ്പസ് സ്റ്റാർട്ടപ്പായാണ് മോബ്മി ഒരു ദശകത്തിനു മുമ്പ് തുടങ്ങുന്നത്. പ്രമുഖ ബ്രാൻഡുകളുടെ റവന്യൂവരുമാനം വർധിപ്പിക്കുന്ന തരത്തിൽ ഉത്പന്നങ്ങൾക്ക് രൂപം നൽകിയ മോബ്മിഇ കൊമേഴ്‌സ്, എയർലൈൻ, ചില്ലറവ്യാപാരം എന്നീ മേഖലകളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിനു വേണ്ടിയാണ് ഗെക്കോലിസ്റ്റിന് രൂപം നൽകിയത്.

വിവിധ മേഖലകളിലെ ഉപഭോക്തൃ പ്രതികരണങ്ങളെ മികച്ച രീതിയിൽ വിശകലനം ചെയ്യുന്നതിനു വേണ്ടിയാണ് പുതിയ സംരംഭമെന്ന് മോബ്മി സിഇഒ സത്യ കല്യാണസുന്ദരം പറഞ്ഞു.

TAGS: Geckolyst | MobME |