ടൈറ്റൻ ഐപ്ലസിന്റെ ബ്ലൂ ടെക്ക് ലെൻസ് വിപണിയിൽ

Posted on: September 12, 2018

ടൈറ്റൻ ഐപ്ലസിന്റെ പുതിയ ബ്ലൂ ടെക് ലെൻസുകൾ വിപണിയിലെത്തി. കണ്ണിന് ദോഷം വരുത്തുന്ന എല്ലാത്തരം രശ്മികളേയും ചെറുക്കാൻ കഴിയുമെന്നതാണ് ബ്ലൂ ടെക് ലെൻസുകളുടെ പ്രത്യേകത.

തുടർച്ചയായി എൽഇഡി സ്‌ക്രീനുകൾ ഉപയോഗിക്കുന്നവർക്ക് കണ്ണുകൾ സംരക്ഷിക്കുവാൻ ബ്ലൂ ടെക് ലെൻസുകൾ സഹായിക്കും. കാഴ്ച മെച്ചപ്പെടുത്തുന്നത് കൂടാതെ ഉപയോക്താക്കൾക്ക് ബ്ലൂലൈറ്റിന്റെ ദോഷഫലങ്ങളിൽ നിന്ന് പ്രതിരോധവും ഉറപ്പുനല്കുന്നുവെന്നതാണ് ഈ ലെൻസിന്റെ പ്രത്യേകത. പോറലുകൾ വീഴില്ല, ഗ്ലെയർ ഒഴിവാകും, ആന്റി-ബ്ലൂ ആവരണവും യുവി – 380 സംരക്ഷണവും ഉണ്ട്. 1095 രൂപ മുതലാണ് ബ്ലൂ ടെക് ലെൻസുകളുടെ വിപണി വില.

കണ്ണടകൾക്കായുള്ള ബ്രാൻഡ് എന്നതിന് പുറമെ ഉപയോക്താക്കളുടെ കണ്ണുകൾക്ക് സംരക്ഷണം നല്കുന്നതിനും പ്രാധാന്യം നല്കുന്നുണ്ട് ടൈറ്റൻ ഐപ്ലസ് എന്ന് ടൈറ്റൻ കമ്പനി ഐ-വെയർ മാർക്കറ്റിംഗ് മേധാവി ശാലിനി ഗുപ്ത പറഞ്ഞു.