ടൈറ്റന്‍ ഐപ്ലസിന്റെ കൊച്ചിയിലെ അഞ്ചാമത് സ്റ്റോര്‍ ലുലുമാളില്‍ തുറന്നു

Posted on: March 12, 2020

കൊച്ചി: ടൈറ്റന്‍ കമ്പനിയില്‍നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ റീട്ടെയ്ല്‍ ചെയിനായ ടൈറ്റന്‍ ഐപ്ലസ് കൊച്ചിയിലെ അഞ്ചാമത് സ്റ്റോര്‍ ലുലുമാളില്‍ തുടങ്ങി. ടൈറ്റന്‍ ഐപ്ലസിന്റെ 580-മത് സ്റ്റോറാണിത്, കേരളത്തിലെ പതിനാറാമത്തേതും. ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ചീഫ് സെയില്‍സ് ആന്‍ഡ് റീട്ടെയ്ല്‍ ഓഫീസര്‍ എ.ആര്‍. ശ്രീനിവാസന്‍ പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ടൈറ്റന്‍ കമ്പനിയുടെ ഐ വെയര്‍ വിഭാഗം റീജണല്‍ ബിസിനസ് മാനേജര്‍ സെബാസ്റ്റ്യന്‍ ജോസഫ് സന്നിഹിതനായിരുന്നു.

ലുലുമാളിലെ പുതിയ സ്റ്റോര്‍ 600 ചതുരശ്രയടിയില്‍ മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാക്കും. ടൈറ്റന്‍, ഫാസ്റ്റ്ട്രാക്ക്, റേയ്ബാന്‍, വോഗ്, ഓക്ലി, ടോമി ഹില്‍ഫിഗര്‍ തുടങ്ങി 40 തിലധികം ബ്രാന്‍ഡുകളുടേതായി ആയിരത്തിലധികം ഫ്രെയിമുകളും സണ്‍ഗ്ലാസുകളുമാണ് പുതിയ സ്റ്റോറിലൊരുക്കിയിരിക്കുന്നത്. ഓരോരുത്തരുടെയും ലൈഫ്‌സ്‌റ്റൈലിനും പ്രിസ്‌ക്രൈബ് ചെയ്തിരിക്കുന്ന പവറിനുമനുസരിച്ചുള്ള ലെന്‍സുകളുടെ വിപുലമായ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 395 രൂപ മുതലുള്ള ലെന്‍സുകളും 495 രൂപ മുതലുള്ള ഫ്രെയിമുകളും ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളില്‍ ലഭ്യമാണ്.

മികവാര്‍ന്ന ഉത്പന്നങ്ങള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ടൈറ്റന്‍ ഐപ്ലസ് 2999 രുപയ്ക്ക് പുതിയ സ്മാര്‍ട്ട് ഓഡിയോ ആന്റ് വീഡിയോ സണ്‍ഗ്ലാസുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. കൂടാതെ മികച്ച വ്യക്തതയുള്ളതും ഈടുനില്‍ക്കുന്നതുമായ ക്ലിയര്‍സൈറ്റ് ലെന്‍സുകളും പുതുതായി ലഭ്യമാക്കിയിട്ടുണ്ട്. കണ്ണടകളും സണ്‍ഗ്ലാസുകളും ഒന്നില്‍ത്തന്നെ ഉള്‍ക്കൊളളുന്ന നൂതന ഉത്പന്നമായ ഫ്‌ളിപ് ഓണ്‍സ് എന്ന ഐവെയര്‍ പ്രോഡക്റ്റും വിപണിയിലെത്തിച്ചിട്ടുണ്ട്.

ടൈറ്റന്‍ ഐപ്ലസ് കൂടുതല്‍ ഉപയോക്താക്കളിലേയ്ക്ക് എത്തുന്നതിനും ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ശൃംഖല എന്ന സ്ഥാനം ഉറപ്പിക്കുന്നതിനുമാണ് പുതിയ സ്റ്റോര്‍ തുറന്നതെന്ന് എ.ആര്‍. ശ്രീനിവാസന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്നതും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ ടൈറ്റന്‍, ഫാസ്റ്റ്ട്രാക്ക് എന്നിവയ്ക്കു പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ലഭ്യമാക്കുന്നതിനും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പുവരുത്തുന്നതിനുമാണ് പരിശ്രമിക്കുന്നത്. ശങ്കര്‍ നേത്രാലയ സാക്ഷ്യപ്പെടുത്തിയ ഓപ്‌റ്റോമെട്രിസ്റ്റുകള്‍ നടത്തുന്ന ഇരുപത് ഘട്ടങ്ങളായുള്ള തെറ്റുവരാത്ത വിധത്തിലുള്ള കണ്ണ് പരിശോധന ഏറ്റവും മികച്ചതാണ്. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നതിനൊപ്പം ഈ ഗുണമേന്മയുള്ള ഒപ്റ്റിക്കല്‍ സൊല്യൂഷന്‍ കൂടുതല്‍ ഉപയോക്താക്കളിലേയ്ക്ക് എത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS: Titan Eyeplus |