സെബ്രോണിക്‌സ് 5.1 മൾട്ടിമീഡിയ സ്പീക്കർ

Posted on: October 1, 2017

മുംബൈ : സെബ്രോണിക്‌സ് 5.1 മൾട്ടിമീഡിയ സ്പീക്കർ – സെബ് എസ് ഡബ്ല്യു 6760 ആർയുസിഎഫ് വിപണിയിൽ അവതരിപ്പിച്ചു. ഓഡിയോ / വീഡിയോ ഉപകരണങ്ങൾക്ക് അനുയോജ്യമായ ഈ മൾട്ടിമീഡിയ സ്പീക്കർ 360 ഡിഗ്രി ശബ്ദവിന്യാസം സാധ്യമാക്കും. 10.5 സെന്റീമീറ്റർ ബാസ് ഡ്രൈവറുള്ള സബ് വൂഫർ, 7 സെന്റീമീറ്റർ ഡൈവറുള്ള സാറ്റ്‌ലൈറ്റുകൾ, എൽഇഡി ഡിസ്‌പ്ലേ, യുഎസ്ബി ഡിവൈസ്, എസ് ഡി കാർഡ് സ്ലോട്ട്, ബിൽറ്റ് ഇൻ എഫ്എം, ഫുൾ ഫംഗ്ഷൻ റിമോട്ട് തുടങ്ങിയ സവിശേഷതകളുമുണ്ട്.

വീടുകൾക്ക് അനുയോജ്യമായ ഈ മൾട്ടിമീഡിയ സ്പീക്കർ കംപ്യൂട്ടർ, എംപിത്രീ, ടിവി തുടങ്ങിയവയുമായി എളുപ്പത്തിൽ ഘടിപ്പിക്കാം. രാജ്യമെമ്പാടുമുള്ള 12,000 ൽപ്പരം സെബ്രോണിക്‌സ് ചാനൽ പാർട്ണർമാരിലൂടെ സെബ് എസ് ഡബ്ല്യു 6760 ആർയുസിഎഫ് ലഭ്യമാണ്. സെബ്രോണിക്‌സ് മൾട്ടിമീഡിയ സ്പീക്കറിന്റെ വില 3,999 രൂപ.