29
Monday
April 2024
April 2024
സെബ്രോണിക്‌സ് വെയറബിൾ ഡിവൈസ് വിപണിയിലേക്ക്
Posted on: October 9, 2016
മുംബൈ : സെബ്രോണിക്‌സ് സെബ് – ഫിറ്റ് 100 സ്മാർട്ട് ഫിറ്റ്‌നെസ് ബാൻഡ് പുറത്തിറക്കി. വെയറബിൾ ഡിവൈസ് വിപണിയിലെ സെബ്രോണിക്‌സിന്റെ ആദ്യ ഉത്പന്നമാണിത്. ക്ലോക്ക് വിത്ത് അലാറം, സെഡെന്ററി റിമൈൻഡർ, ഓട്ടോ സ്ലീപിംഗ് മോണിട്ടർ, കലോറീസ് ബേൺഡ് കൗണ്ട്, സ്‌റ്റെപ്‌സ് പിഡോമീറ്റർ, കോൾ ഐഡി ഫ്രം ഫോൺ, ക്യാമറ റിമോട്ട് ഷട്ടർ, ആന്റി ലോസ്റ്റ് അലർട്ട്, രണ്ടാഴ്ച ദീർഘിക്കുന്ന ബാറ്ററി ശേഷി തുടങ്ങിയവയാണ് മുഖ്യ സവിശേഷതകൾ.
സെബ് – ഫിറ്റ് 100 നാല് നിറങ്ങളിൽ തെരഞ്ഞെടുക്കാം. 1414 രൂപയാണ് വില. ആരോഗ്യകരമായ ജീവിതചര്യ പിന്തുടരാൻ സെബ് – ഫിറ്റ് 100 സഹായിക്കുമെന്ന് സെബ്രോണിക്‌സ് ഡയറക്ടർ പ്രദീദ് ദോഷി പറഞ്ഞു. സെബ്രോണിക്‌സ് ശ്രേണിയിൽ 25 ഉത്പന്നവിഭാഗങ്ങളിലായി 350 ലേറെ ഉത്പന്നങ്ങളുണ്ട്.
TAGS: Wearable Market | Zebronics | Zebronics ZEB - Fit100 |
News in this Section