പാനാസോണികിന്റെ പുതിയ 4കെ അൾട്രാ എച്ച്ഡി ടിവി

Posted on: June 3, 2017

കൊച്ചി : പാനാസോണിക് ഇന്ത്യ മികച്ച സാങ്കേതികവിദ്യയിലൂടെ സിനിമാറ്റിക് എക്‌സ്പീരിയൻസ് നൽകുന്ന ഹൈ എൻഡ് 4കെ ടെലിവിഷൻ പരമ്പര വിപണയിൽ അവതരിപ്പിച്ചു. കെ ടിവി വിഭാഗത്തിൽ 10 ശതമാനം വിപണിവിഹിതം സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. ഇഎക്‌സ് 750, ഇഎക്‌സ് 600 എന്നീ രണ്ട് ടിവി കളും ഉയർന്ന ദ്യശ്യമികവും ശബ്ദ മികവും നൽകുന്നവയാണ്.

ഏറ്റവും മികച്ചതായിട്ടുള്ള ചിത്ര ഗുണമേന്മ, നൂതനമായ രൂപകൽപ്പന, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സ്മാർട്ട് സവിശേഷതകൾ എന്നിവയുടെ തികഞ്ഞ സംയോജനമാണ് പുതിയ 4കെ ശ്രേണിയിലുള്ളത്. 4 കെ ഹെക്‌സ ക്രോമ ഡ്രൈവ് പ്രോ, പാനാസോണിക് ഒറിജിനൽ റെവല്യൂഷണറി കളർ പ്രോസസിംഗ് ടെക്‌നോളജി, വൈവിധ്യമാർന്ന വർണ്ണ ശ്രേണിയിലുള്ള പുനർനിർമ്മാണമാണ് 4കെ വ്യൂവിലെ അനുഭവം നൽകുന്നത്.

2018 ടുകൂടി പാനാസോണിക് നൂറാം വർഷത്തിൽ എത്തുന്ന അവസരത്തിൽ ടെലിവിഷൻ ടെക്‌നോളജി വികസിപ്പിക്കുന്നതിൽ ദശാബ്ദങ്ങളോളം പരിചയമുള്ള പനാസോണിക് ഹോളിവുഡുമായി 20 വർഷത്തെ സഹകരണത്തിലൂടെ നേടിയ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ ഹാർഡ് വേറുകളുടെയും സോഫ്റ്റ്‌വേറുകളുടെ പുതിയ കണ്ടുപിടുത്തങ്ങളുടെ അതിശക്തമായ മിശ്രണം ലഭ്യമാകുമെന്ന് പാനാസോണിക് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ മനീഷ് ശർമ പറഞ്ഞു

1,78,000 രൂപ മുതലാണ് ഈ മോഡലുകളുടെ വില ഫ്‌ളഗ്ഷിപ്പ് മോഡലായ 65 ഇഞ്ച് ഇഎക്‌സ് 750 ടിവിക്ക് 3,10,000 രൂപയാണ് വില.