പാനസോണിക് പുതിയ ടോപ് ലോഡിംഗ് വാഷിംഗ് മെഷീൻ ശ്രേണി അവതരിപ്പിച്ചു

Posted on: February 14, 2017

കൊച്ചി : പാനസോണിക് ഇന്ത്യ 13 പുതിയ ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡിംഗ് മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് പ്രീമിയം വാഷിംഗ് മെഷീൻ ശ്രേണി കൂടുതൽ വിപുലമാക്കി. ഫോംപ്രീമിയ ശ്രേണിയിലുള്ള ഈ വാഷിംഗ് മെഷീനുകൾക്ക് 19,000 രൂപ മുതൽ 27,000 രൂപ വരെയാണ് വില. 2017-18 സാമ്പത്തിക വർഷം ടോപ് ലോഡിംഗ് വാഷിംഗ് മെഷീൻശ്രണിയിൽ 15 ശതമാനം വിപണി വളർച്ച ലക്ഷ്യമിട്ട് 6.2 മുതൽ 7.5 കിലോഗ്രാം വരെ ശേഷി വരുന്ന  പ്രീമിയ ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ ഉപഭോക്താക്കളുടെ വാഷിംഗ് ആവശ്യങ്ങൾക്ക് ഉതകും വിധം ആക്ടീവ് ഫോം സംവിധാനം, എളുപ്പത്തിൽ കൂടുതൽ വിസ്തൃതമായി തുറക്കാനുള്ള സൗകര്യം, കറകൾ കളയാനുള്ള സ്റ്റെയിൻ മാസ്റ്റർ എന്നിവയെല്ലാം പുതിയ ശ്രേണിയിലുണ്ടെന്ന് പാനസോണിക് ഇന്ത്യ അപ്ലയൻസസ് വിഭാഗം മേധാവി ഗൗരവ് മിനോച്ച പറഞ്ഞു. പുതിയ ശ്രേണി പ്രീമിയം, അപ്പർ മിഡിൽ ക്ലാസ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണെന്നും അദേഹം പറഞ്ഞു.