വിനോദ് കുക്ക് വെയർ പ്ലാറ്റിനം സീരീസ് അവതരിപ്പിച്ചു

Posted on: September 3, 2016

Vinod-Cookware-Platinum-ser

കൊച്ചി : കിച്ചൺവെയർ ബ്രാൻഡായ വിനോദ് കുക്ക് വെയർ ഗാർഹിക അടുക്കളകളിലും ഹോട്ടലുകളിലും ഉപയോഗപ്പെടുത്താവുന്ന പ്ലാറ്റിനം സീരീസ് ഉത്പന്നങ്ങൾ അവതരിപ്പിച്ചു. നാല് വിഭാഗങ്ങളിലായി നാനൂറിലേറെ ഉത്പന്നങ്ങളാണ് നിലവിൽ കമ്പനിക്കുള്ളത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ അൻപത് ശതമാനം വളർച്ച ലക്ഷ്യമിട്ട് വിറ്റുവരവ് 300 കോടിയായി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വിനോദ് കുക്ക് വെയർ ഡയറക്ടർ സുനിൽ അഗർവാൾ പറഞ്ഞു.

ആധുനിക അടുക്കളയുടെ സാധ്യത മുന്നിൽ കണ്ടു അലൂമിനിയം കോർ ഉപയോഗിച്ചുള്ള മൂന്ന് ലെയർ നിർമാണ രീതി ഉപയോഗിച്ച് നിർമിച്ച ഉത്പന്നങ്ങളാണ് പ്ലാറ്റിനം സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്. പുറമെ പോളിഷ്ഡ് സ്റ്റെയിൻലസ് സ്റ്റീലും ഉൾവശത്ത് മാറ്റ് ഫിനിഷുമുള്ള തവ, ഫ്രൈ പാൻ, കടായ് എന്നിവയാണ് മികച്ച രൂപകല്പനയിൽ പ്ലാറ്റിനം സീരീസിൽ പുറത്തിറക്കിയത്. യഥാക്രമം 1490 രൂപ, 1995, 2440 രൂപ എന്നിങ്ങനെയാണ് വില. അറുപത് മാസ വാറന്റിയുള്ള പ്ലാറ്റിനം സീരീസ് ഉത്പന്നങ്ങൾ രാജ്യത്തെ എല്ലാ പ്രമുഖ റീട്ടെയ്ൽ / ഇട്ടെയ്ൽ സ്റ്റോറുകളിലും ലഭിക്കും.

TAGS: Vinod Cookware |