വിനയ് ദുബെ ജെറ്റ് എയർവേസ് സിഇഒ

Posted on: August 11, 2017

കൊച്ചി : ജെറ്റ് എയർവേസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വിനയ് ദുബെയെ നിയമിച്ചു. മെയ് 30 ന് നടന്ന ജെറ്റ് എയർവേസ് ഡയറക്ടർ ബോർഡ് യോഗം ദുബെയുടെ നിയമനത്തിന് അംഗീകാരം നൽകിയിരുന്നു. ഏവിയേഷൻ പ്രൊഫഷണൽ എന്ന നിലയിൽ മൂന്നു ദശകത്തെ ആഗോള പരിചയമുള്ള വിനയ് ഡെൽറ്റ എയർലൈൻസ്, സാബ്രേ, അമേരിക്കൻ എയർലൈൻസ് തുടങ്ങിയവയിൽ പ്രവർത്തിച്ചതിന്റെ ട്രാക്ക് റെക്കോഡുമായാണ് ജെറ്റിലെത്തുന്നത്.

ഡെൽറ്റ എയർലൈൻസ് ഏഷ്യാ പസിഫിക്ക് എസ്‌വിപിയായിരുന്നു ഏറ്റവും ഒടുവിൽ. പി & എൽ ഉത്തരവാദിത്തത്തോടു കൂടി മേഖലയിലെ ബിസിനസ് ഹെഡ് ആയിരുന്നു വിനയ്. ചൈന ഈസ്റ്റേണിൽ ബോർഡ് നിരീക്ഷകനായിരുന്നു. ഏഷ്യയിലെ സേവന കാലത്താണ് വിനയ് എയർലലൈന്റെ ഏഷ്യാ പസിഫിക്ക് വിപണിയിലെ മാറ്റങ്ങൾ കൊണ്ടുവന്നതും നെറ്റ്‌വർക്ക് സ്ഥാപിച്ചതും തന്ത്രപരമായ സഹകരണങ്ങൾക്കു തുടക്കം കുറിച്ചതും. വിനയ് വിവിധ ബോർഡ്തല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

മൂന്നു ദശകത്തിനു ശേഷം രാജ്യത്തെ പ്രീമിയർ എയർലൈനിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്നും നിർണായകമായ ഈ സ്ഥാനം ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും മുഴുവൻ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും സഹകരണത്തോടെ എയർലൈനെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും വിനയ് ദുബെ പറഞ്ഞു.

TAGS: Jet Airways |