മുഹമ്മദ് മുസ്തഫ സിഡ്ബി ചെയർമാൻ

Posted on: August 4, 2017

ന്യൂഡൽഹി : സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) ചെയർമാനും മാനേജിംഗ് ഡയറക് ടറുമായി മുഹമ്മദ് മുസ്തഫയെ നിയമിച്ചു. 1995 ഐഎഎസ് ബാച്ചിലെ ഉത്തർപ്രദേശ് കേഡർ ഉദ്യോഗസ്ഥനാണ്. ഫിനാൻഷ്യൽ സർവീസസ് വകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ്.

നാഷണൽ ഹൗസിംഗ് ബാങ്ക് ചെയർമാനായും ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ന്യു ഇന്ത്യ അഷ്വറൻസ് കമ്പനി എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.