നേവിയുടെ നിരീക്ഷണവിമാനം തകർന്ന് രണ്ടു പേരെ കാണാതായി

Posted on: March 25, 2015

Indian-Navy-Dornier-aircraf

പനാജി : ഇന്ത്യൻ നേവിയുടെ ഡോർണിയർ നിരീക്ഷണ വിമാനം തകർന്ന് രണ്ടു പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

പതിവ് പരിശീലനപ്പറക്കലിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് ദുരന്തം. ഗോവയുടെ തെക്കുപടിഞ്ഞാറൻ തീരത്തു നിന്ന് 25 നോട്ടിക്കൽമൈൽ ദൂരെയാണ് വിമാനം തകർന്നുവീണത്.