26
Friday
April 2024
April 2024
കിയ മോട്ടോഴ്‌സ് ഡിസൈന്‍ ഡ്രൈവ്
Posted on: February 2, 2019
കൊച്ചി : കിയാ മോട്ടോഴ്‌സിന്റെ കേരളത്തിലെ ഡിസൈന്‍ ഡ്രൈവില്‍ രണ്ട് വ്യത്യസ്ത മോഡലുകള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മിഡ് എസ് യു വി വിഭാഗത്തില്‍പെട്ട എസ് പി 2 ഐ ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യോംഗ് എസ് കീം പറഞ്ഞു.
കമ്പനിയുടെ പ്ലാന്റ് ആന്ധ്രാപ്രദേശിലെ അനന്ത്പുരില്‍ പൂര്‍ത്തിയായതും ട്രയല്‍ ആരംഭിച്ചതായും അദേഹം പറഞ്ഞു. 536 ഏക്കര്‍ വിസ്തൃതിയുള്ള പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം മൂന്നു ലക്ഷത്തിലധികം വാഹനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. 2021 നകം അഞ്ചു മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിക്കാനാണ് കിയയുടെ ലക്ഷ്യം.
TAGS: Kia Motors |
News in this Section