എം എ യൂസഫലി പ്രവാസിഭാരതീയ പുരസ്‌കാര നിർണയസമിതിയിൽ

Posted on: September 27, 2018

ദുബായ് : പ്രവാസിഭാരതീയ പുരസ്‌കാരങ്ങൾ നിർണയിക്കുന്നതിനുള്ള സമിതിയിലേക്ക് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശം ചെയ്തു. ഉപരാഷ് ട്രപതി വെങ്കയ്യനായിഡു ആണ് സമിതിയുടെ അധ്യക്ഷൻ.

യൂസഫലി ഉൾപ്പടെ അഞ്ച് പേരെയാണ് സമിതിയിലേക്ക് നിർദേശിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവ് യൂസഫലിക്ക് ലഭിച്ചു. ഒക് ടോബർ രണ്ടാം വാരം ന്യൂഡൽഹിയിൽ സമിതിയുടെ ആദ്യ യോഗം ചേരും.

രണ്ട് വർഷത്തിലൊരിക്കൽ 30 വിദേശ ഇന്ത്യക്കാർക്ക് ആണ് പ്രവാസി ഭാരതീയ സമ്മാൻ നൽകുന്നത്. 2019 ജനുവരി 21 മുതൽ 23 വരെ ഉത്തർപ്രദേശിലെ വാരണാസിയിൽ നടക്കുന്ന പ്രവാസിഭാരതീയ സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

TAGS: M A Yusuf Ali |