ജാർസുഗുഡ എയർപോർട്ട് തുറന്നു

Posted on: September 22, 2018

ഭുബനേശ്വർ : ഒഡീഷയിലെ ജാർസുഗുഡ എയർപോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഒഡീഷയിലെ രണ്ടാമത്തെ വിമാനത്താവളമാണിത്. എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ ഉഡാൻ പദ്ധതിയുടെ ഭാഗമായി 210 കോടി രൂപ ചെലവിലാണ് ജാർസുഗുഡ വിമാനത്താവളം നിർമ്മിച്ചത്.

ഒരേ സമയം 300 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. ഭുബനേശ്വർ, റായ്പൂർ, റാഞ്ചി എന്നീ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ഏത് കാലാവസ്ഥയിലും എയർബസ് എ 320 വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാവുന്നവിധം ജാർസുഗുഡ വിമാനത്താവളത്തെ വികസിപ്പിക്കാനും പദ്ധതിയുണ്ട്.