ജെറ്റ് എയർവേസ് വിമാനത്തിൽ മർദനിയന്ത്രണ സംവിധാനം പ്രവർത്തിപ്പിച്ചില്ല : 30 പേർക്ക് പരിക്ക്

Posted on: September 20, 2018

മുംബൈ : ജെറ്റ് എയർവേസിന്റെ മുംബൈ – ജയ്പ്പൂർ ഫ്‌ളൈറ്റിൽ മർദ നിയന്ത്രണ സംവിധാനം പ്രവർത്തിപ്പിക്കാത്തതിന്റെ പേരിൽ 30 വിമാനയാത്രാക്കാർക്ക് മൂക്കിലൂടെയും ചെവിയിലൂടെയും രക്തസ്രാവമുണ്ടായി. ടേക്ക് ഓഫിനിടെ മർദനിയന്ത്രണ സംവിധാനം പ്രവർത്തിപ്പിക്കാൻ കാബിൻ ക്രൂ മറന്നതാണ് കാരണം.

മർദം താഴ്ന്നതിനെ തുടർന്ന് ഓക്‌സിജൻ മാസ്‌ക്കുകൾ പുറത്തുവരികയും യാത്രക്കാർ പരിഭ്രാന്തരാകുകയും ചെയ്തു. നിരവധി പേർക്ക് കടുത്ത തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. 166 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് വിമാനം മുംബൈയിലേക്ക് തന്നെ മടങ്ങി.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

TAGS: Jet Airways |