എയർ ഏഷ്യ ഇന്റർനാഷണൽ ടിക്കറ്റ് ഓഫർ

Posted on: July 26, 2018

ബംഗലുരു : എയർ ഏഷ്യ ഇന്റർനാഷണൽ ഫ്‌ളൈറ്റുകളിൽ 2510 രൂപ മുതൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജൂലൈ 29 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

2018 നവംബർ 1 മുതൽ 2019 ഓഗസ്റ്റ് 13 വരെയാണ് യാത്രാകാലാവധി. കുലാലംപൂർ, സിഡ്‌നി, മെൽബൺ തുടങ്ങിയ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് ഓഫർ ലഭ്യമാണ്.