മഹീന്ദ്ര ബൊലേറൊയുടെ വില്പന 10 ലക്ഷം പിന്നിട്ടു

Posted on: April 11, 2018

മുംബൈ : മഹീന്ദ്ര ബൊലേറൊയുടെ വില്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2000 ൽ വിപണിയിൽ എത്തിയ ബൊലേറൊ 18 വർഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.രാജ്യത്തെ മുൻനിര യാത്രാവാഹനങ്ങളുടെ പട്ടികയിലും ബൊലേറൊ ഇടംപിടിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ എസ് യു വി എന്ന പദവിയും ബൊലേറൊ സ്വന്തമാക്കി. എസ് യു വി വിഭാഗം 17 ശതമാനം വാർഷികവളർച്ച നേടുമ്പോൾ 23 ശതമാനമാണ് ബൊലേറൊയുടെ വില്പനവളർച്ച.