ഇലക്ട്രിക് വാഹനനിർമാണം : മഹീന്ദ്ര 900 കോടി മുതൽമുടക്കും

Posted on: February 20, 2018

മുംബൈ : ഇലക്ട്രിക് വാഹന നിർമാണത്തിനായി മഹീന്ദ്ര ഗ്രൂപ്പ് അടുത്ത നാല് വർഷത്തിനുള്ളിൽ 900 കോടി രൂപ മുതൽമുടക്കും. ഉത്പന്നങ്ങൾ, സാങ്കേതികവിദ്യ, നിർമാണം എന്നിവയ്ക്കു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുന്നത്. തുടക്കത്തിൽ പ്രതിമാസം 5,000 ഇലക്ട്രിക് വാഹനങ്ങളായിരിക്കും ഉത്പാദനം.

കർണാടകത്തിൽ 400 കോടിയും മഹാരാഷ്ട്രയിൽ 500 കോടിയും നിക്ഷേപിക്കുമെന്ന് മഹീന്ദ്ര & മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 600 കോടി രൂപ ഈ രംഗത്ത് മുതൽമുടക്കിക്കഴിഞ്ഞു. നിലവിൽ പ്രതിമാസം 400 വാഹനങ്ങൾ നിർമ്മിക്കാൻ കഴിയും. സെപ്റ്റംബറിൽ ഉത്പാദനം പ്രതിമാസം 1,500 ആയും അടുത്ത ഡിസംബറിൽ 4000 മായും വർധിപ്പിക്കുമെന്നും അദേഹം പറഞ്ഞു.