മാരുതിക്ക് ഡിസംബറിൽ 11.4 ശതമാനം വില്പന വളർച്ച

Posted on: January 1, 2018

ന്യൂഡൽഹി : മാരുതി സുസുക്കി ഡിസംബറിൽ 11.4 ശതമാനം വില്പന വളർച്ച കൈവരിച്ചു. കഴിഞ്ഞ മാസം 1,18560 കാറുകളാണ് മാരുതി വില്പന നടത്തിയത്. ആൾട്ടോ വാഗൺആർ എന്നിവ ഉൾപ്പെടുന്ന ചെറുകാറുകളുടെ വിഭാഗത്തിൽ 32,146 യൂണിറ്റുകൾ വിറ്റഴിച്ചു. സെലേറിയോ, ഇഗ്‌നിസ്, ബെലേനോ, ഡിസയർ എന്നിവയുടെ കോംപാക്ട് വിഭാഗത്തിൽ 23.2 ശതമാനം വളർച്ചയോടെ 53,336 കാറുകൾ വില്പന നടത്തി.

അതേസമയം സിയാസിന്റെ വില്പന 35.8 ശതമാനം കുറഞ്ഞ് 2,382 യൂണിറ്റുകളിലൊതുങ്ങി. എർട്ടിഗ, വിറ്റാര ബ്രെസ, എസ് – ക്രോസ് എന്നിവ ഉൾപ്പെടുന്ന യൂട്ടിലിറ്റി വിഭാഗത്തിൽ 19.9 ശതമാനം വളർച്ചയോടെ 19,276 യൂണിറ്റുകളായി. എൽസിവിയായ സൂപ്പർ കാരി 726 യൂണിറ്റുകൾ വിറ്റു.