മാരുതി നവംബറിൽ വിറ്റഴിച്ചത് 1,54,600 കാറുകൾ

Posted on: December 2, 2017

ന്യൂഡൽഹി : മാരുതി സുസുക്കി നവംബറിൽ 1,54,600 കാറുകൾ വില്പന നടത്തി. മുൻവർഷം ഇതേ മാസം 1,35,550 കാറുകളാണ് വിറ്റഴിച്ചത്. 14.1 ശതമാനം വളർച്ച കൈവരിച്ചു. ആഭ്യന്തര വിപണിയിൽ 1,45,300 കാറുകൾ വില്പന നടത്തി. 9,300 കാറുകൾ കയറ്റുമതി ചെയ്തു.

ആൾട്ടോ, വാഗൺ ആർ തുടങ്ങിയ ചെറുകാറുകളുടെ വില്പന 1.8 ശതമാനം കുറഞ്ഞു. കോംപാക് ട് വിഭാഗത്തിൽ സ്വിഫ്റ്റ്, ബെലേനോ, ഡിസയർ തുടങ്ങിയവയുടെ വില്പന 32.4 ശതമാനം വർധിച്ചു. മിഡ് സൈസ് സെഡാൻ സിയാസിന്റെ വില്പന 26.2 ശതമാനം കുറഞ്ഞ് 4009 യൂണിറ്റുകളായി. എർട്ടിഗ, എസ് – ക്രോസ്, വിറ്റാര ബ്രെസ എന്നിവയുടെ വില്പന 34 ശതമാനം വർധിച്ച് 23,072 യൂണിറ്റുകളായി.