ഓഹരിവിപണിയിലെ മുഹൂർത്തവ്യാപാരം 19 ന്

Posted on: October 17, 2017

മുംബൈ : ഓഹരിവിപണിയിലെ മുഹൂർത്ത വ്യാപാരം 19 ന് വ്യാഴാഴ്ച വൈകുന്നേരം നടക്കും. സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകളിൽ പ്രത്യേക പൂജകൾക്ക് ശേഷം വൈകുന്നേരം 6.15 ന് പ്രീ ഓപ്പണിംഗ് സെഷൻ. തുടർന്ന് 6.30 മുതൽ ഒരു മണിക്കൂർ നേരമാണ് മുഹൂർത്തവ്യാപാരം. തുടർന്ന് വെള്ളിയാഴ്ച ഓഹരിവിപണിക്ക് അവധിയാണ്.

ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവർഷമായ സംവത് 2074 ന് തുടക്കം കുറിച്ച് ആദ്യദിനത്തിൽ നടത്തുന്ന വ്യാപാരം ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ സംവത് 2073 ന് തുടക്കം കുറിച്ച് നടന്ന മുഹൂർത്ത വ്യാപാരത്തിനൊടുവിൽ ഓഹരിസൂചികകൾ നഷ്ടത്തിലായിരുന്നു. സംവത് 2072 ലെ മുഹൂർത്തവ്യാപാരത്തിൽ വിപണി മികച്ചനേട്ടം കൈവരിച്ചിരുന്നു.