മാരുതി സുസുക്കി എസ് – ക്രോസിന്റെ ബുക്കിംഗ് ആരംഭിച്ചു

Posted on: September 25, 2017

ന്യൂഡൽഹി : മാരുതി സുസുക്കി പുതിയ എസ് – ക്രോസിന്റെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. രാജ്യത്തെ 280 നെക്‌സ ഷോറൂമുകൾ വഴിയാണ് എസ് – ക്രോസിന്റെ വില്പന.

സ്മാർട്ട് ഹൈബ്രിഡ് ടെക്‌നോളജിയോടു കൂടിയ 1.3 ലിറ്റർ ഡീസൽ എൻജിൻ (ഡിഡിഐഎസ് 200) ആണ് പുതിയ എസ് – ക്രോസിലുള്ളത്. നേരത്തെ 1.6 ലിറ്റർ ഡീസൽ എൻജിനായിരുന്നു എസ് – ക്രോസിലുണ്ടായിരുന്നത്. 2015 ഓഗസ്റ്റിൽ അവതരിപ്പിച്ച എസ് – ക്രോസ് ആഭ്യന്തരവിപണിയിൽ 53,000 ലേറെ യൂണിറ്റും കയറ്റുമതി വിപണിയിൽ 4,600 യൂണിറ്റും വില്പന നടത്തിയിട്ടുണ്ട്.