ആലുവ മെട്രോസ്‌റ്റേഷനിൽ ഫെഡറൽ ബാങ്ക് എടിഎം

Posted on: June 29, 2017

കൊച്ചി : ഫെഡറൽ ബാങ്ക് ആലുവ മെട്രോസ്‌റ്റേഷനിൽ എടിഎം തുറന്നു. കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് എടിഎമ്മിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും നെറ്റ് വർക്ക് 1 ഹെഡുമായ ജോസ് വി. ജോസഫ്, വൈസ് പ്രസിഡന്റും എറണാകുളം സോൺ ഹെഡുമായ എൻ. വി. സണ്ണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.