നീലഗിരീസ് 200 സൂപ്പർമാർക്കറ്റുകൾ തുറക്കും

Posted on: June 22, 2017

ബംഗലുരു : ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ നീലഗിരീസ് 200 സൂപ്പർമാർക്കറ്റുകൾ തുറക്കും. തമിഴ്‌നാട്, കർണാടക, കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായിരിക്കും പുതിയ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. നിലവിൽ ദക്ഷിണേന്ത്യയിൽ 180 നീലഗിരീസ് സ്റ്റോറുകളാണുള്ളത്.

കേരളത്തിൽ 2018 മാർച്ചിന് മുമ്പ് 45 സ്റ്റോറുകൾ ആരംഭിക്കാനാണ് നീലഗിരീസിന്റെ പദ്ധതി. ഇതിനു പുറമെ ബംഗലുരുവിൽ മാത്രം 50 ഉം കർണാടകത്തിന്റെ മറ്റുഭാഗങ്ങളിൽ 35 ഉം തമിഴ്‌നാട്ടിൽ 70 ഉം സൂപ്പർമാർക്കറ്റുകൾ തുറക്കും. പുതിയ സ്റ്റോറുകളുടെ വികസനത്തിനായി 86-90 കോടി രൂപ മുതൽമുടക്കും.

TAGS: Nilgiris |