അഷീൻ പാണക്കാടിന് നിബ് അവാർഡ് സമ്മാനിച്ചു

Posted on: February 21, 2017

കൊച്ചി : എറണാകുളം പ്രസ്‌ക്ലബും പിആർസിഐ കേരള ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച നിബ് അവാർഡ്‌സ് 2017 ലെ ബെസ്റ്റ് ഇന്നവേറ്റർ ഇൻ സിഎസ്ആർ ഇനീഷ്യേറ്റീവ് പുരസ്‌കാരം നന്മ പ്രോപ്പർട്ടീസ് മാനേജിംഗ് ഡയറക് ടർ അഷീൻ പാണക്കാടിന് സമ്മാനിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ പുരസ്‌കാരം സമ്മാനിച്ചു.

പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. രവികുമാർ, പിആർസിഐ കേരള ചാപ്റ്റർ ചെയർമാൻ യു.എസ്.കുട്ടി, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.