രത്തൻ ടാറ്റാ ഫിറ്റ്‌നസ് സ്റ്റാർട്ടപ്പായ ഗോകീയിൽ നിക്ഷേപം നടത്തി

Posted on: October 4, 2016

ratan-tata-big-aa

മുംബൈ : രത്തൻ ടാറ്റാ ഫിറ്റ്‌നസ് സ്റ്റാർട്ടപ്പായ ഗോകീയിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. വിശാൽ ഗോണ്ടാൽ 2014 ൽ ആണ് വ്യക്തിഗത ഫിറ്റ്‌നസ് പരിശീലനം നൽകുന്ന ഗോകീ ആരംഭിച്ചത്. മുംബൈയ്ക്ക് പുറമെ കാലിഫോർണിയയിലും ഗോകീയ്ക്ക് ഓഫീസുണ്ട്. ബോളിവുഡ് താരം മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം നേന, നീരജ് അറോറ (വാട്‌സ് ആപ്പ്) എന്നിവർ ഗോകീയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

മെഡിക്കൽ എമർജൻസി റെസ്‌പോൺസ് സ്റ്റാർട്ടപ്പായ എം അർജൻസി, ഓൺലൈൻ കണ്ണട വ്യാപാരസ്ഥാപനമായ ലെൻസ് കാർട്ട് സൊല്യൂഷൻസ്, ബി ടു ബി മാർക്കറ്റ് പ്ലേസായ മോഗ്‌ലിക്‌സ്, ഫസ്റ്റ്‌ക്രൈ ഡോട്ട്‌കോമിന്റെ ഉടമകളായ ബ്രെയിൻബീസ് സൊല്യൂഷൻസ്, ഓൺലൈൻ കാഷ്ബാക്ക് വെഞ്ച്വറായ കാഷ്‌കരോ ഡോട്ട്‌കോം, പെറ്റ് കെയർ പോർട്ടലായ ഡോഗ്‌സ്‌പോട്ട്, ഓൺലൈൻ ഗ്രോസറി റീട്ടെയ്‌ലറായ ബംഗലുരുവിലെ സ്‌നാപ്ബിസ്, ഡാറ്റാ അനലറ്റിക്‌സ് കമ്പനിയായ ട്രാക്‌സൻ ടെക്‌നോളജീസ്, പേപ്പർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഹൈദരാബാദിലെ ബൊള്ളന്റ് ഇൻഡസ്ട്രീസ്, ഹോം റെന്റൽ കമ്പനിയായ നെസ്റ്റ് എവേ ടെക്‌നോളജീസ്, റീട്ടെയ്ൽ ടെക് സ്റ്റാർട്ടപ്പായ സ്‌നാപ്ബിസ് ക്ലൗഡ്‌ടെക് എന്നിവയിലും ഈ വർഷം രത്തൻ ടാറ്റാ നിക്ഷേപം നടത്തിയിട്ടുണ്ട്.

ബ്ലൂ സ്റ്റോൺ (ഇ-ജുവല്ലറി), കാർദേഖോ (ഓട്ടോക്ലാസിഫൈഡ് പോർട്ടൽ), സ്വസ്ത്, പേടിഎം, ഷവോമി (മൊബൈൽ), അർബൻലാഡർ (ഫർണീച്ചർ), ഗ്രാമീൺ കാപ്പിറ്റൽ (മൈക്രോഫിനാൻസ്), ഒല കാബ്‌സ് (ഓൺലൈൻ ടാക്‌സി സർവീസ്), ഇൻഫിനിറ്റി അനലിറ്റിക്‌സ് (ഡാറ്റാ അനലിറ്റിക്‌സ്), ഹോളഷെഫ് (ഫുഡ് ടെക്), ആംപിയർ, യുവർ‌സ്റ്റോറി (മീഡിയ), ലൈബ്രേറ്റ്, കാര്യാ, അബ്ര (ഡിജിറ്റൽ കറൻസി), സാബ്‌സി ടെക്‌നോളജീസ് (ക്ലൗഡ് ടെലിഫോണി), ക്രയോൺ ഡാറ്റാ (ബിഗ് ഡാറ്റാ) അർബൻക്ലാപ്പ് (ഓൺലൈൻ സർവീസ്), സിവാമി (ഓൺലൈൻ ലിംഗേരി സ്‌റ്റോർ) എന്നിവയാണ് രത്തൻ ടാറ്റാ നിക്ഷേപം നടത്തിയ മറ്റു കമ്പനികൾ.