റഷ്യൻ ഐടി ബിസിനസ് സംഘം സ്മാർട്‌സിറ്റി സന്ദർശിച്ചു

Posted on: October 3, 2016
സ്മാർട്‌സിറ്റി കൊച്ചി സീനിയർ മാർക്കറ്റിംഗ് മാനേജർ മിഷെൽ ചാണ്ടി സ്മാർട്‌സിറ്റിയുടെ വിശദാംശങ്ങൾ റഷ്യൻ സംഘാഗങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു.

സ്മാർട്‌സിറ്റി കൊച്ചി സീനിയർ മാർക്കറ്റിംഗ് മാനേജർ മിഷെൽ ചാണ്ടി സ്മാർട്‌സിറ്റിയുടെ വിശദാംശങ്ങൾ റഷ്യൻ സംഘാഗങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു.

കൊച്ചി : റഷ്യൻ ഐടി ബിസിനസ് സംഘം സ്മാർട്‌സിറ്റി കൊച്ചി സന്ദർശിച്ചു. ഐടി – ടൂറിസം രംഗത്തുമുള്ള പരസ്പര സാധ്യതകൾ ആരായുന്നതിനായാണ് 42 പേരടങ്ങുന്ന റഷ്യൻ സംഘം കേരളം സന്ദർശിക്കുന്നത്. കേരളത്തിലെ ഐടി പാർക്കുകളിലും സ്റ്റാർട്ടപ്പ് സംരംഭങ്ങളിലുമുള്ള നിക്ഷേപ സാധ്യതകൾ ആരായുകയാണ് സംഘത്തിന്റെ പ്രധാന ഉദ്ദേശമെന്ന് സംഘാഗങ്ങൾ പറഞ്ഞു. സ്മാർട്‌സിറ്റിക്കു പുറമെ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, സ്റ്റാർട്ടപ്പ് വില്ലേജ് തുടങ്ങിയവയും സംഘം സന്ദർശിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ, സിഇഒമാർ തുടങ്ങിയവർ ഉൾപ്പെട്ട ഉന്നതതല ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.

ഐടി രംഗത്തെ മേഖലയിൽ നിന്നുള്ള ലാനിറ്റ്-സിബിർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓൾഗ ബോർട്‌നികോവ, വോസ്‌റ്റോക്ക്-സപഡ് ഡിപ്പാർട്‌മെന്റ് തലവൻ വാഡിം അബാനിൻ, 2ജിസ് സഹസ്ഥാപനകൻ ഡിമിട്രി പ്രോകിൻ, ആങ്കോർ സിഇഒ യുലിയ അനിസിമോവ, ലിഗ്നം സ്ഥാപകനും സിഇഒയുമായ എവ്‌ഗേനി ഇവോനോവ്, യുള്യാനോവ്‌സ്‌ക് സ്‌പെഷ്യൽ എക്കണോമിക് സോൺ സിഇഒ ഡെനിസ് ബാറിഷിങ്കോവ്, ഓർഡെന്റ് സിഇഒ ലാറിസ സഡോൻസ്‌കിഖ് തുടങ്ങിയവരുൾപ്പെട്ടതായിരുന്നു സംഘം.

ആർബിട്രോൺ ഇന്ത്യയുടെ സ്ഥാപകനും സിഇഒയുമായ എസ്എസ് കൺസട്ടിംഗ് തലവൻ ഷിലെൻ സഗുനൻ കഴിഞ്ഞ വർഷം നടത്തിയ റഷ്യാ സന്ദർശനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രഭാഷണ പരമ്പരയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സംഘം കേരളത്തിലെത്തിയത്.

TAGS: Smartcity Kochi |