സ്മാര്‍ട്ട്‌സിറ്റി കൊച്ചി കാമ്പസ് അണുവിമുക്തമാക്കി

Posted on: April 29, 2020

കൊച്ചി: സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ മുഖ്യകെട്ടിട സമുച്ചയം പൂര്‍ണമായും അണുവിമുക്തമാക്കി. അണുവിമുക്തമാക്കിയ ശേഷം ഭാഗികമായ ഇളവുകളോടെ ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

സ്മാര്‍ട്ട് സിറ്റിയിലുള്ള ചില കമ്പനികള്‍ മാത്രമാണ് കാമ്പസില്‍ നിന്നും പ്രവര്‍ത്തിക്കുന്നത്. മറ്റ് കമ്പനികളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കാമ്പസില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച കമ്പനികള്‍ അവരവരുടെ ഓഫീസും പരിസരവും അണുവിമുക്തമാക്കി. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച മാനദണ്ഡപ്രകാരമായിരുന്നു സ്മാര്‍ട്ടസിറ്റി സമുച്ചയത്തിലെ അണുനശീകരണം.

ലോക് ഡൗണ്‍ കാലത്തും സ്മാര്‍ട്ട് സിറ്റി പ്രധാന സമുച്ചയത്തിലെ കെട്ടിടങ്ങളിലെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അടിയന്തര ഐടി സഹായം ആവശ്യമുള്ള കമ്പനികള്‍ക്ക് അത് നടത്താനും സെര്‍വറുകള്‍ സുരക്ഷിതമാക്കാനുള്ള സൗകര്യവും ലോക്ഡൗണ്‍ കാലത്ത് സ്മാര്‍ട്ട്‌സിറ്റി കൊച്ചി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

TAGS: Smartcity Kochi |