അദീബ് അഹമ്മദിന് ഗ്ലോബൽ ബിസിനസ്മാൻ പുരസ്‌കാരം

Posted on: August 1, 2016

Lulu-Adeeb-Ahamed--award-Ju

തിരുവനന്തപുരം : ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദിന് ടൈംസ് ഗ്രൂപ്പിന്റെ ഗ്ലോബൽ ബിസിനസ്മാൻ പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് പുരസ്‌കാരം സമ്മാനിച്ചു.

ലുലു എക്‌സ്‌ചേഞ്ചിന് പുറമെ അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ട്വന്റി ഫോർട്ടീൻ ഹോൾഡിംഗ്‌സ്, ടേബിൾസ് ഫുഡ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ വളർച്ച കൂടി കണക്കിലെടുത്താണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. കൂടുതൽ ഉത്തരവാദിത്വത്തോടെ ബിസിനസ് ചെയ്യാനുള്ള പ്രോത്സാഹനമാണ് ഗ്ലോബൽ ബിസിനസ്മാൻ പുരസ്‌കാരമെന്ന് അദീബ് അഹമ്മദ് പറഞ്ഞു.