ഭാരത് ബിൽ പേമെന്റ് സിസ്റ്റത്തിൽ ഫെഡറൽ ബാങ്കും

Posted on: May 20, 2016

Federal-Bank-Logo-new-big

കൊച്ചി : ഫെഡറൽ ബാങ്കിന് ഭാരത് ബിൽ പേമെന്റ് സിസ്റ്റം (ബിബിപിഎസ്) ആധാരമാക്കി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകി. നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഏകീകൃത ബില്ലിംഗ് സംവിധാനമാണ് ബിബിപിഎസ്.

ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ഏതു സമയത്തും എവിടെ നിന്നും വിവിധ ബില്ലുകൾ അടയ്ക്കാൻ കഴിയും. അവർക്ക് തങ്ങളുടെ ബില്ലുകൾ രജിസ്റ്റർ ചെയ്യാനും മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, കിയോസ്‌ക്, എടിഎം എന്നിവയിലൂടെ പണമടയ്ക്കാം. ഓട്ടോമേറ്റഡ് ബിൽ പേമെന്റ് സൗകര്യവും ലഭ്യമാണ്.

വൈദ്യുതി, വെള്ളം, പാചകവാതകം, ടെലിഫോൺ തുടങ്ങിയ ബില്ലുകളും ബിബിപിഎസിന്റെ ഭാഗമായി അടയ്ക്കാനാകും. രണ്ട് മാസത്തിനുള്ളിൽ ഈ സേവനം ഇടപാടുകാർക്ക് ലഭ്യമാക്കി തുടങ്ങുമെന്ന് ഫെഡറൽ ബാങ്ക് ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ. എ. ബാബു പറഞ്ഞു. ഫെഡ് മൊബൈൽ, ക്യുആർ കോഡ് അധിഷ്ഠിത പണമടയ്ക്കൽ സംവിധാനമായ സ്‌കാൻ ആൻഡ് പേ തുടങ്ങിയവയോടൊപ്പമുള്ള പുതിയ സേവനമായിരിക്കും ഇതെന്നും അദേഹം പറഞ്ഞു.