ഫിക്കി ഏകദിന ശില്പശാല കൊച്ചിയില്‍

Posted on: December 13, 2018

കൊച്ചി : സ്ത്രീ തൊഴിലാളികളുടെ കര്‍മശേഷി വികസിപ്പിച്ചുകൊണ്ട് വ്യവസായശാലകളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) യുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

ആരോഗ്യ സേവന സംഘടനയായ സ്വസ്തി, വാള്‍മാര്‍ട്ട് ഇന്ത്യയുടെ വനിതാ സാമ്പത്തിക ശാക്തീകരണ വിഭാഗം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശില്പശാല 18 ന് രാവിലെ 9.30 മുതല്‍ രണ്ടു വരെ ഹോട്ടല്‍ റാഡിസന്‍ ബ്ലുവില്‍നടക്കും.

സംസ്ഥാന തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയും പ്രധാനപ്പെട്ട വ്യവസായ പാര്‍ക്കുകളുടെ പ്രതിനിധികളും തൊഴില്‍ നൈപുണ്യ പരിശീലകരും ചര്‍ച്ചകള്‍ നയിക്കും. പ്രവേശനം സൗജന്യമാമ്. മു്ന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.വിവരങ്ങള്‍ക്ക്  [email protected], 0484 4058041/42, 9746903555.

TAGS: Ficci |