കുഞ്ചാക്കോ ബോബന്‍ ബിസ്മി ബ്രാന്‍ഡ് അംബാസഡര്‍

Posted on: August 10, 2018

കൊച്ചി : പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ‘ബിസ്മി’യുടെ ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്‍ കരാറില്‍ ഒപ്പു വച്ചു. ബംബര്‍ സമ്മാനമായ ഒരു കിലോ സ്വര്‍ണം ഉള്‍പ്പെടെ ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ‘ബിസ്മി ബിഗ് ഓണം ഓഫര്‍’ പരസ്യത്തിലായിരിക്കും താരം ബ്രാന്‍ഡിനായി ആദ്യം പ്രത്യക്ഷപ്പെടുക.

കേരളത്തിലെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ ബിസ്മിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ബിസ്മി പോലെ സാമൂഹ്യ പ്രതിബദ്ധതയുളള ബ്രാന്‍ഡുകള്‍ ഒാരോ നാടിന്റെയും വളര്‍ച്ചയില്‍ വഹിക്കുന്ന പ്രാധാന്യം വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആക്ഷേപങ്ങള്‍ നേരിട്ടിട്ടില്ലാത്തതും പൊതുജനസമ്മതനും എന്നും ചെറുപ്പമായിരിക്കുന്നതുമാണ് കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ വി.എ അജ്മല്‍ പറഞ്ഞു. ഈ ഓണക്കാലത്ത് 250 കോടി രൂപയുടെ വിറ്റുവരവാണ് ബിസ്മി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Bismi |