സാറ്റിന് ബിസ്മിയുടെ സ്‌പോണ്‍സര്‍ ഷിപ്പ്

Posted on: September 9, 2019

തിരൂര്‍ : അജ്മല്‍ ബിസ്മി എന്റര്‍പ്രൈസ് കായിക സംഘടനയായ സ്‌പോര്‍ട്‌സ് അക്കാദമി തിരൂരി (സാറ്റ്) ന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി തിരൂരില്‍ പ്രവര്‍ത്തിച്ച് വരുന്ന കായിക സംഘടനയാണ് സാറ്റ്. തിരൂരിന്റെ കായിക സാധ്യതകള്‍ തിരിച്ച് പിടിക്കുക എന്ന് ലക്ഷ്യത്തോടെയാണ് സാറ്റ് പ്രവര്‍ത്തിക്കുന്നത്.

കേരള ഫുട്‌ബോള്‍ ടീമിന്റെ മുന്‍കോച്ച് എം. പീതാംബരനാണ് സാറ്റിന്റെ ചീഫ് കോച്ച് അജ്മല്‍ ബിസ്മി ഗ്രൂപ്പിന്റെ പിന്തുണ ലഭിക്കുന്നതോടെ ലോകോത്തര നിലവാരത്തിലുള്ള താരങ്ങളെ സൃഷ്ടിക്കാനാണ് സാറ്റ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് നിരവധി ഫുഡ്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചിട്ടുള്ള അജ്മല്‍ ബിസ്മി ഗ്രൂപ്പ് ഐഎസ്എല്‍ മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായും സഹകരിച്ചിട്ടുണ്ട്.

TAGS: Bismi |