അജ്മല്‍ ബിസ്മി ഷോറൂമുകളില്‍ ഫെസ്റ്റ്

Posted on: July 27, 2019

കൊച്ചി : പ്രമുഖ റീട്ടെയില്‍ ശൃംഖലയായ അജ്മല്‍ ബിസ്മി ഷോറൂമുകളില്‍ ഉത്സവ സീസണിനോടനുബന്ധിച്ച് ബിഗ് ബിസ്മി ഫെസ്റ്റ് ആരംഭിച്ചു. ഈ ഉത്സ സീസണില്‍ അജ്മല്‍ ബിസ്മി ഗ്രൂപ്പിനു കീഴിലുള്ള ഇലക് ട്രോണിക്‌സ്, ഹൈപ്പര്‍മാര്‍ട്ട് ഷോറൂമുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് ബംബര്‍ സമ്മാനമായി കൊച്ചി നഗരത്തില്‍ ഒരു ഫ്‌ളാറ്റും അഞ്ചുപേര്‍ക്ക് ഹ്യുണ്ടായ് സാന്‍ട്രോ കാറുകളും സമ്മാനിക്കും. ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവിനു പുറമേ ഒട്ടനവധി ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

എല്‍. ജി. സാംസംഗ്, സോണി, വേള്‍പൂള്‍, ലോയ്ഡ് തുടങ്ങിയ ഗൃഹോപകരണ ബ്രാന്‍ഡുകളുടെ വിപുലമായ കളക്ഷന്‍ ഇലക് ട്രോണിക് വിഭാഗമായ ബിസ്മി കണക്ട് ഷോറൂമുകളില്‍ അണിനിരത്തിയിട്ടുണ്ട്. ഗൃഹോപകരണങ്ങളും സ്‌മോള്‍ അപ്ലയന്‍സസും ഏറ്റവും കുറഞ്ഞ വിലകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ഓഫര്‍, തവണ വ്യവസ്ഥ എന്നിവ ലഭ്യമാണ്.

ബിസ്മി ഹൈപ്പര്‍മാര്‍ട്ടുകളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക്, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ ഹോള്‍സെയില്‍ വിലയിലും താഴെ ലഭ്യമാക്കുന്നതിനൊപ്പം തിരഞ്ഞെടുത്ത ഉത്പന്നങ്ങളില്‍ കോബോ. ഒന്നിനൊന്ന് ഓഫറുകളുമുണ്ട്. ഈ ഉത്സവ സീസണില്‍ 200 കോടി രൂപയുടെ വില്പനയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ വി. എ. അജ്മല്‍ പറഞ്ഞു. തിരുവല്ല, മഞ്ചേരി ഷോറൂമുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

TAGS: Bismi |