എച്ച്എൽഎൽ ലൈഫ് കെയറിൽ അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു

Posted on: March 14, 2018

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയറിൽ അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു. നിർഭയ സ്റ്റേറ്റ് കോഓഡിനേറ്റർ ആർ നിശാന്തിനി ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. പുരുഷന്മാർക്ക് മേൽ സ്ത്രീയുടെ ആധിപത്യം സ്ഥാപിക്കുന്നതല്ല, സമത്വം സ്ഥാപിക്കാനാണ് ഇത്തരം ദിനാചരണങ്ങൾ ഉപകരിക്കേണ്ടതെന്ന് നിശാന്തിനി ഐപിഎസ് ഓർമിപ്പിച്ചു.

എച്ച്എൽഎൽ പേരൂർക്കട യൂണിറ്റ് ചീഫ് വി കുട്ടപ്പൻ പിള്ള അധ്യക്ഷത വഹിച്ചു. പൂജപ്പുര മഹിള മന്ദിരം സെക്രട്ടറി എം ശ്രീകുമാരി, എച്ച്എൽഎൽ അസോസിയേറ്റ് വൈസ് പ്രസിഡന്റ് (എച്ച്ആർ) വി സരസ്വതി ദേവി, എച്ച്എൽഎൽ ഹിന്ദി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ വി.കെ. ജയശ്രീ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

TAGS: HLL Lifecare |