ഗുരുവായൂർ ദേവസ്വം വിഷൻ 2020 : ഫെഡറൽ ബാങ്ക് വഴിയുള്ള സംഭാവനകൾക്ക് ഇളവ്

Posted on: February 26, 2017

കൊച്ചി : ഗുരുവായൂർ ദേവസ്വത്തിന്റെ വിഷൻ 2020 പ്രൊജക്ടിലേക്ക് ഫെഡറൽ ബാങ്ക് വഴി നൽകുന്ന സംഭാവനകൾ ആദായനികുതി സെക്ഷൻ 35 എ സിയുടെ പരിധിയിൽ നിന്നും ഒഴിവാക്കി. മാർച്ച് 31 വരെ നൽകുന്ന സംഭാവനകൾക്കാണ് ഇളവ് ബാധകമാകുക. കേന്ദ്ര ഗവൺമെന്റ് 2016 ഒക്ടോബർ 24ന് പുറത്തിറക്കിയ എസ് ഒ 3265(ഇ) നമ്പർ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഗുരുവായൂർ ദേവസ്വം ഫെഡറൽ ബാങ്കിലൂടെ നടപ്പിലാക്കുന്ന അഭിമാന പദ്ധതിയായ വിഷൻ 2020 പ്രകാരം സാമൂഹ്യക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യവികസന മേഖലകളിൽ നടത്തുന്ന 351.83 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ആദായനികുതി ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതിനായിവിപുലമായ ക്രമീകരണങ്ങൾ ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് ജനറൽ മാനേജർ എൻ രാജനാരായണൻ അറിയിച്ചു.

TAGS: Federal Bank |