26
Friday
April 2024
April 2024
ന്യൂ ഇന്ത്യ അഷ്വറൻസ് ദുബായിൽ റീഇൻഷുറൻസ് ഡെസ്‌ക്ക് തുറക്കും
Posted on: January 14, 2016
ദുബായ് : ന്യൂ ഇന്ത്യ അഷ്വറൻസ് ദുബായിൽ റീഇൻഷുറൻസ് ഡെസ്‌ക്ക് തുറക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി. ശ്രീനിവാസൻ പറഞ്ഞു. ഓൺലൈനായി ബിടുസി മോട്ടോർ ഇൻഷുറൻസ് പോളിസിയും യുഎഇയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തർ ഒഴികെയുള്ള ജിസിസി വിപണികളിൽ ന്യു ഇന്ത്യ അഷ്വറൻസിന് സാന്നിധ്യമുണ്ട്. ദോഹയിൽ ഓഫീസ് തുറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡിഐഎഫസി കേന്ദ്രമാക്കി ജിസിസിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: DIFC | New India Assurance Company | Online B2C Motor Insurance Policy | Reinsurance Business |