ഹൈദരാബാദ് മെട്രോ: അമീര്‍പേട്ട് – എല്‍.ബി. നഗര്‍ ലൈന്‍ തുറന്നു

Posted on: October 10, 2018

കൊച്ചി : ഹൈദരാബാദിലെ എല്‍ & ടി മെട്രോ റെയിലിന്റെ അമീര്‍പേട്ട്- എല്‍.ബി. നഗര്‍ മേഖല പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. തെലുങ്കാനാ-ആന്ധ്രാ പ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു.

മിയാപൂര്‍-എല്‍.ബി. നഗര്‍ കോറിഡോര്‍ ഒന്നിന്റെ ഭാഗമാണ് ഇപ്പോള്‍ കമ്മീഷന്‍ ചെയ്തിട്ടുള്ള മേഖല. 2017 നവംബറില്‍ ഈ കോറിഡോറില്‍ പ്രവര്‍ത്തനമാരംഭിച്ച 30 കിലോമീറ്ററിനു പുറമേ 16 കിലോമീറ്ററിലായി 16 സ്റ്റേഷനുകള്‍ കൂടിയാണ് ഇതോടെ ഹൈദരാബാദ് എല്‍ & ടി മെട്രോയില്‍ ജനങ്ങള്‍ക്കു ലഭ്യമായിട്ടുള്ളത്.