യു എ ഇ പൊതുമാപ്പ് ഡിസംബര്‍ ഒന്നു വരെ നീട്ടി

Posted on: October 31, 2018

യു എ ഇ : യു എ ഇ സര്‍ക്കാര്‍ ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി. നേരത്തെ പ്രഖ്യാപിച്ച കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് സമയം നീട്ടിയത്. ഇതോടെ താമസരേഖകള്‍ ശരിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടിസാവകാശം കിട്ടി.

മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് താമസം നിയന്ത്രണ വിധേയമാക്കാന്‍ ഇത് സഹായകമാകുമെന്ന് യു എ ഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സയീദ് റഖന്‍ അല്‍ റാഷിദി പറഞ്ഞു. പൊതു മാപ്പ് സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതാണ് സമയപരിധി നീ്ട്ടാന്‍ കാരണം. സാങ്കേതിക കാരണങ്ങളും വൈകാനിടയാക്കി.

മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് താമസം നിയമ വിധേയമാക്കാനോ പിഴയൊടുക്കാതെ രാജ്യം വിടാനോ ഉള്ള അവസരമാണ് പൊതുമാപ്പ് കാലം.

TAGS: UAE | UAE Visa |