യു. എ. ഇ. വിസ കാലാവധി വര്‍ഷാവസാനംവരെ നീട്ടി

Posted on: April 14, 2020

ദുബായ് : യു. എ. ഇ. വിസകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. കോവിഡ് – 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിസകളും എന്‍ട്രി പെര്‍മിറ്റുകളും എമിറേറ്റ്‌സ് ഐഡി കാര്‍ഡുകളും ഈ വര്‍ഷം അവസാനംവരെ സാധുവായിരിക്കുമെന്ന് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഫെഡറല്‍ അതോറിറ്റി വക്താവ് കേണല്‍ ഖമിസ് അല്‍ കഅബി അറിയിച്ചു.

ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് ശേഷം കാലവധിതീര്‍ന്ന എല്ലാ വിസകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നിലവില്‍ രാജ്യത്തിന് പുറത്തുള്ള താമസവിസക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

TAGS: UAE Visa |