യുഎഇയും ഒമാനും വീസ പുതുക്കി നല്‍കും

Posted on: March 27, 2020

അബുദാബി : കോവിഡ് പശ്ചാത്തലത്തില്‍ യുഎഇയില്‍ വൈദ്യപരിശോധനയില്ലാതെ വിസയും വര്‍ക്ക് പെര്‍മിറ്റും പുതുക്കി നല്‍കും. ഫീസ് ഓണ്‍ലൈനില്‍ അടച്ചാല്‍ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും കാലാവധി കഴിഞ്ഞ വിസകള്‍ പുതുക്കി നല്‍കുന്ന സംവിധാനമാണ് ഒരുക്കിയത്. വിസ സ്റ്റാംപ് ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനയും വേണ്ട. സന്ദര്‍ശക വിസക്കാര്‍ക്കു രാജ്യത്തു നിയമപരമായി തുടരാം. താമസ വിസ റദ്ദാക്കിയശേഷം തുടരുന്നവര്‍ക്കു രാജ്യം വിടാതെ തന്നെ സന്ദര്‍ശക വിസയിലേക്കു മാറാം.

തൊഴില്‍ ടൂറിസ്റ്റ്, ബിസിനസ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈന്‍ വഴി പുതുക്കി നല്‍കുമെന്ന് ഒമാന്‍ അറിയിച്ചു.

TAGS: UAE Visa |