സൗദിയിൽ 2020 ൽ 57 ലക്ഷം തൊഴിലവസരങ്ങൾ

Posted on: September 25, 2016

madinah-job-forum-2015-big

റിയാദ് : സൗദി സമ്പദ് വ്യവസ്ഥ 2020 ൽ 57 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിയാദ് ഇക്‌ണോമിക് ഫോറം. ഇതിൽ പകുതിയിലേറെയും സൗദികൾക്ക് അനുയോജ്യമായിരിക്കും. 1999-2014 കാലഘട്ടത്തിൽ 55 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിൽ 46 ശതമാനം സൗദികൾക്കും 54 ശതമാനം പ്രവാസികൾക്കുമായിരുന്നു.

2015-2020 കാലത്ത് ഓരോ വർഷവും 408,000 സൗദികൾ വീതം തൊഴിൽ തേടിയെത്തും. 2020 ൽ സൗദി ജനസംഖ്യയുടെ 34 ശതമാനത്തിനും തൊഴിൽ നൽകാനാവുമെന്നാണ് പ്രതീക്ഷ.